പൂനെ ഫാക്ടറിയില്‍ തീപിടുത്തം; എട്ട് മരണം

പൂനെ: പൂനെ ജില്ലയില്‍ മുല്‍ഷി താലൂക്കിലെ പിരാംഗുട്ടിനടുത്തുള്ള ഒരു സ്വകാര്യ കമ്പനിയില്‍ തീപിടുത്തം. എട്ട് പേരുടെ മരണം സ്ഥിരീകരിച്ചു. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ജലശുദ്ധീകരണത്തിനായി ക്ലോറിന്‍ ഡൈ ഓക്‌സൈഡ് ടാബ്ലെറ്റ് നിര്‍മ്മിക്കുന്ന എസ്വിഎസ് അക്വാ ടെക്‌നോളജീസ് എന്ന കമ്പനിയാണ് തീപിടിത്തമുണ്ടായത്. കമ്പനിയില്‍ സാനിറ്റൈസറുകള്‍ നിര്‍മ്മിക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു. കെട്ടിടത്തില്‍ നിന്ന് പുറപ്പെടുന്ന വലിയ പുകയും തീജ്വാലകളും പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസ് സംഘവും സ്ഥലത്തെത്തി.

15 മുതല്‍ 16 വരെ തൊഴിലാളികള്‍ ഫാക്ടറിക്കുള്ളില്‍ കുടുങ്ങിയിരിക്കയാണെന്നാണ് അനുമാനിക്കുന്നത്. കെട്ടിടത്തിന് അകത്ത് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

Top