പൂനെ എറണാകുളം ദ്വൈവാര സ്പെഷൽ‌ ട്രെയിൻ സർവീസുകൾക്ക് 27 മുതൽ ആരംഭം

പൂനെ : പൂനെ, എറണാകുളം ദ്വൈവാര സ്പെഷൽ‌ ട്രെയിൻ സർവീസ് 27 മുതൽ ആരംഭിക്കും. ജനുവരി 31 വരെയാണ് സ്പെഷ്യൽ സർവീസ് നടത്തുക. രാവിലെ 5.15ന് എറണാകുളത്തുനിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 5.50ന് പുണെയിലെത്തും.

സർവീസിന്റെ റിസർവേഷൻ ആരംഭിച്ചു. ട്രെയിനിന്റെ സ്റ്റോപ്പുകൾ തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു, ഉഡുപ്പി, കുന്ദാപുര, കാർവാർ, മഡ്ഗാവ്, സാവന്ത്‌വാടി, രത്‌നഗിരി, പനവേൽ എന്നിവിടങ്ങളിലാണ് .തിരക്കു കണക്കിലെടുത്തു എറണാകുളം–കാരയ്ക്കൽ എക്സ്പ്രസിൽ അധികമായി ഒരു ജനറൽ കോച്ച് അനുവദിച്ചെന്നും റെയിൽവേ അറിയിച്ചു.

Top