പനീർ മസാല ഓഡർ ചെയ്തു ലഭിച്ചത് ബട്ടർ ചിക്കൻ; പിഴ ചുമത്തി കോടതി

പുനെ: സസ്യാഹാരത്തിന് പകരം ബട്ടർ ചിക്കനെത്തിച്ച ഡെലിവറി സ്ഥാപനത്തിനും ഹോട്ടലിനും പിഴ ചുമത്തി ഉപഭോക്തൃ കോടതി.ഫുഡ് ഡെലിവറി സ്ഥാപനമായ സൊമാറ്റോയ്ക്കും ഭക്ഷണം നൽകിയ ഹോട്ടലിനുമാണ് പുനെയിലെ ഉപഭോക്തൃ കോടതി 55,000 രൂപയുടെ പിഴ ചുമത്തിയത്. 45 ദിവസത്തിനുള്ളിൽ പിഴയൊടുക്കണമെന്നാണ് കോടതി ഉത്തരവ്.

അഭിഭാഷകനായ ഷൺമുഖ് ദേശ്മുഖാണ് പുനെയിലെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകിയത്. ഓർഡർ നൽകിയ പനീർ ബട്ടർ മസാലയ്ക്ക് പകരം ബട്ടർ ചിക്കനാണ് എത്തിച്ചതെന്ന് ദേശ്മുഖ് പറഞ്ഞു. രണ്ട് തവണയാണ് ഇത്തരത്തിലുള്ള അനുഭവം നേരിടുന്നതെന്നും ദേശ്മുഖ് പരാതിയിൽ പറയുന്നു.

Top