മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല, ലോക്ക്ഡൗണില്‍ കുടുങ്ങി ബന്ധുക്കള്‍; കല്ല്യാണം നടത്തി പൊലീസ്

നാഗ്പൂര്‍: നാഗ്പൂരില്‍ ലോക്ക് ഡൗണില്‍ കുടുങ്ങി ബന്ധുക്കള്‍ക്ക് വിവാഹത്തിന് എത്തിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് വധുവിന് ബന്ധുക്കളായത് പൊലീസ് ഉദ്യോഗസ്ഥര്‍. മാതാപിതാക്കളില്ലാത്ത യുവതിക്ക് ബന്ധുക്കള്‍ മാത്രമാണുള്ളത്. നാഗ്പൂര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ സംഭവം പങ്കുവച്ചിരിക്കുന്നത്.

നാഗ്പൂര് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ജീവനക്കാര്‍ വിവാഹത്തില്‍ പങ്കെടുത്തു.’ പൊലീസ് ട്വിറ്ററില്‍ കുറിച്ചു. നിരവധി ആളുകളാണ് പൊലീസിന്റെ നല്ല മനസ്സിനെ പ്രകീര്‍ത്തിച്ച് ട്വിറ്ററില്‍ കമന്റ് ചെയ്തിരിക്കുന്നത്.

Top