കൊൽക്കത്തയുമായുള്ള മത്സരത്തിന് മുന്‍പെ വിദേശ താരങ്ങളെ ടീമിലെത്തിച്ച് പൂനെ സിറ്റി

punecity

പൂനെ: ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ രണ്ട് താരങ്ങളെ പൂനെ സിറ്റി സ്വന്തമാക്കി. സ്പാനിഷ് താരമായ മാനുവൽ ജീസസ് ഓർതിസ് തോർബിയോയും ഓസ്ട്രിയൻ താരമായ മാർക്കോ സ്റ്റാങ്കോവിചുമാണ് പൂനെ സിറ്റിയുടെ താരങ്ങളായത്.

ലോലോ എന്ന് അറിയപ്പെടുന്ന മാനുവൽ ജീസസ് സെന്റർ ബാക്കായും ഡിഫൻസീവ് മിഡായുമാണ് കളത്തിലിറങ്ങുന്നത്. 33കാരനായ മാനുവൽ ഒസാസുന, സെവിയ്യാ എന്നീ ലാലിഗാ ടീമുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഓസ്ട്രിയയുടെ ദേശീയ ടീമിനു വേണ്ടി മത്സരിച്ച താരമാണ് സ്റ്റാങ്കോവിച്. മധ്യനില താരമായ മാർക്കോ എസ് വി റീഡ് ക്ലബിന് വേണ്ടിയാണ് അവസാനമായി മത്സരിച്ചത്. ഓസ്ട്രിയയുടെ അണ്ടർ 21 ദേശീയ ടീമിനായും താരം കളിച്ചിട്ടുണ്ട്. കൊൽക്കത്തയുമായുള്ള മത്സരത്തിന് മുൻപുതന്നെ താരങ്ങൾ ടീമിലെത്തുമെന്നാണ് വിവരം.

ആദ്യം ടീമിലുണ്ടായിരുന്ന വിദേശ താരങ്ങളായ ദമിർ ഗ്രിജികിനും പുൾഗേറിയയ്ക്കും പകരമായാണ് ഇരു താരങ്ങളെയും പൂനെ ടീമിലെത്തിച്ചിരിക്കുന്നത്.

Top