രണ്ട് വര്‍ഷത്തേക്ക് രോഹിത് കുമാറുമായുള്ള കരാര്‍ പുതുക്കി പൂനെ സിറ്റി

Rohith-kumar

ണ്ട് വര്‍ഷത്തേക്ക് ഡല്‍ഹി യുവതാരം രോഹിത് കുമാറുമായുള്ള കരാര്‍ പുതുക്കി പൂനെ സിറ്റി. 21കാരനായ രോഹിത് കഴിഞ്ഞ വര്‍ഷമായിരുന്നു ആദ്യമായി ഐ എസ് എല്ലില്‍ കളിച്ചത്.

മുമ്പ് ഐ ലീഗ് ക്ലബായ ഡി എസ് കെ ശിവാജിയന്‍സിന്റെ മിഡ്ഫീല്‍ഡില്‍ ആയിരുന്നു താരം. മൂന്ന് വര്‍ഷത്തോളം ഡി എസ് കെയ്ക്ക് ആയി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 14 ഐ എസ് എല്‍ മത്സരങ്ങളിലും രോഹിത് ഇറങ്ങിയിരുന്നു. 2 ഗോളുകളും രോഹിത് നേടി. ലോംഗ് റേഞ്ചറുകള്‍ എടുക്കുന്നതിലുള്ള രോഹിതിന്റെ മികവും ശ്രദ്ധനേടിയിട്ടുണ്ട്.

മധ്യനിരയില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഭാവിയായാണ് രോഹിതിനെ കണക്കാക്കുന്നത്.

Top