പൂനെ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി, ഒഴിവായത് വന്‍ അപകടം

പൂനെ: പൂനെ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. വന്‍ അപകടമാണ് ഇവിടെ ഒഴിവായത്. ലാന്‍ഡിങ്ങിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 6.50ഓടെയാണ് സംഭവം. ഡല്‍ഹിയില്‍ നിന്നെത്തിയ എഎല്‍ 849 വിമാനമാണ് അപകടത്തില്‍ പെട്ടത്.

വിമാനം നിന്നയുടനെ യാത്രക്കാരെയെല്ലാം എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തിറക്കി. 152 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് സൂചന.

പൂനെയില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുമെന്ന് വിമാനാത്താവള അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്.

Top