പുനലൂരും പേരാമ്പ്രയും മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിനായി ഡൽഹിയിൽ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം പുനലൂരും പേരാമ്പ്രയും, മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥികൾ മത്സരിക്കാൻ ധാരണ.രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ തവണ മുസ്‍ലീം ലീഗ് മത്സരിച്ച പുനലൂരില്‍ ഇത്തവണയും ലീഗ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കും.

25 വര്‍ഷത്തിന് ശേഷം പുനലൂര്‍ മണ്ഡലം തിരിച്ചു പിടിക്കുക എന്നതാണ് യുഡിഎഫിന്റെ ലക്ഷ്യം. കഴിഞ്ഞ തവണയും മുസ്‍ലിം ലീഗ് മത്സരിച്ച സീറ്റാണിത്.

പുനലൂർ മുനിസിപ്പാലിറ്റിയും പത്തനാപുരം താലൂക്കിൽ ഉൾപ്പെടുന്ന ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, കരവാളൂർ, അഞ്ചൽ, ഇടമുളയ്ക്കൽ എന്നീ പഞ്ചായത്തുകളും അടങ്ങിയ നിയമസഭാമണ്ഡലമാണ് പുനലൂർ. 2006 മുതൽ സി.പി.ഐയിലെ കെ. രാജുവാണ് ഈ മണ്ഡലത്തിൽ നിന്നു വിജയിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‍ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക അല്‍പ്പം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പുനലൂര്‍, ചടയമംഗലം, പേരാമ്പ്ര മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചിരുന്നത്.

Top