‘ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ വഴിയുണ്ടോ’ ട്വിറ്റ് ചെയ്ത താരത്തിന് ഇനി പ്യൂമ സഹായം നല്‍കും

‘ഞങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ കിട്ടാന്‍ എന്തെങ്കിലും വഴി ഉണ്ടോ? അങ്ങനെയെങ്കില്‍ എല്ലാ മത്സരങ്ങള്‍ക്ക് ശേഷവും പശ വെച്ച് ഷൂ ഒട്ടിക്കേണ്ടി വരില്ലായിരുന്നു,’ സിംബാബാവെ ക്രിക്കറ്റ് താരത്തിന്റെ വാക്കുകളാണിവ. ലോകത്തിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് കളിക്കാരുടെ ഒരു വശം കാണിച്ചു തരുകയാണ് സിംബാബ്‌വെ ക്രിക്കറ്റ് താരം റയാന്‍ ബേളിന്റെ വാക്കുകളിലൂടെ. റയാന്‍ ബേള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താരത്തിന്റെ ട്വിറ്റ് ആരാധകര്‍ ഏറ്റെടുത്തതോടെ സഹായവുമായി പ്യൂമ എത്തി. ‘അധികം വൈകാതെ ഗ്ലൂവിന്റെ കാര്യം മറന്നേക്കൂ’ എന്ന് പ്യൂമ ക്രിക്കറ്റ് ട്വീറ്റ് ചെയ്തതോടെ താരത്തിന്റെ സഹായത്തിനായി കമ്പനി സ്‌പോണ്‍സര്‍ ആയി എത്തുകയാണെന്ന സൂചന ലഭിച്ചു.

ഓരോ കളികള്‍ കഴിയുമ്പോഴും തന്റെ ഷൂവിന്റെ കേടുപാടുകള്‍ പശവച്ച് ഒട്ടിച്ച് ശേഷം ഉപയോഗിക്കേണ്ടി വരുന്ന ദുരവസ്ഥയിലാണ് സിംബാബ്‌വെ ക്രിക്കറ്റ് ടീമെന്നാണ് റയാന്‍ ബേള്‍ വെളിപ്പെടുത്തിയത്. കോവിഡ് കാലമായതോടു കൂടി മറ്റൊരു രാജ്യത്തെ ക്രിക്കറ്റ് ടീമിന്റെ പരിതസ്ഥിതി സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കേടുപാടുകള്‍ വന്ന ഷൂകളുടെ ചിത്രത്തോടു കൂടിയാണ് റയാന്‍ ബേള്‍ തന്റെ പരിതസ്ഥിതി വ്യക്തമാക്കിയിരിക്കുന്നത്.

Top