Pulwama: Three militants killed in encounter

ശ്രീനഗര്‍: വടക്കന്‍ കാശ്മീരിലെ പുല്‍വാമാ ജില്ലയില്‍ ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍ ഭീകരരുമായി നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഹിസ്ബുള്‍ ഭീകരരെ സൈന്യം വധിച്ചു. ജില്ലയിലെ ത്രാല്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്.

കഴിഞ്ഞ രാത്രി ത്രാലിലെ ഡഡ്‌സാരാ മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ശേഷം സൈന്യം ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും പ്രദേശത്ത് ശക്തമായി സൈനിക വലയം തീര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന വെടിവയ്പിലാണ് മൂന്നു പ്രാദേശിക ഭീകരര്‍ കൊല്ലപ്പെട്ടത്.

ആഷിഖ് ഹുസൈന്‍ ഭട്ട്, മുഹമ്മദ് ഇസാഖ് പരായ്, ആസിഷ് അഹമ്മദ് മിര്‍ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍. കഴിഞ്ഞ വര്‍ഷം ഉദ്ദംപൂരില്‍ ബി.എസ്.എഫ് അകമ്പടി വാഹനത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് സൗകര്യങ്ങള്‍ നല്‍കി സഹായിച്ചതില്‍ കൊല്ലപ്പെട്ട ഭട്ടിന് പങ്കുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

മൂന്നു എ.കെ 47 തോക്കുകളും ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

Top