പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെക്കുറിച്ച് തെറ്റായ ചിത്രങ്ങളും പോസ്റ്റുകളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് ഉപദേശവുമായി സി.ആര്‍.പി.എഫ്. ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ മൃതദേഹങ്ങളുടേയും ശരീരഭാഗങ്ങളുടേയും തെറ്റായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ഉപദേശവുമായി സി.ആര്‍.പി.എഫ്. രംഗത്തെത്തിയത്,.

ചിലര്‍ പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഉദ്യോഗസ്ഥരുടെ മൃതശരീരഭാഗങ്ങളുടേതെന്ന് വ്യാഖ്യാനിച്ച് തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ദയവായി ഇത്തരം ചിത്രങ്ങള്‍ നമ്മള്‍ ഒത്തൊരുമയോട് നില്‍ക്കേണ്ട ഈ സമയത്ത്പ്രചരിപ്പിക്കരുത്. ഇത്തരം ചിത്രങ്ങളും പോസ്റ്റുകളും ഷെയര്‍ ചെയ്യുകയോ ലൈക്ക് ചെയ്യുകയോചെയ്യരുതെന്നും സി ആര്‍ പി എഫ് ട്വീറ്റിലൂടെ വ്യക്തമാക്കുന്നു. തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് Webpro@crpf.gov.in എന്ന വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും സി.ആര്‍.പി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

Top