വീരമൃത്യു വരിച്ച വസന്തകുമാറിന്റെ ഭാര്യക്ക് ജോലിയില്‍ സ്ഥിരനിയമനം

വയനാട്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവിച്ച സിആര്‍പിഎഫ് ജവാന്‍ വി.വി വസന്തകുമാറിന്റെ ഭാര്യക്ക് പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ നിയമനം നല്‍കി ഉത്തരവിറക്കി. വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് നിയമന ഉത്തരവ് മന്ത്രി കെ രാജുവാണ് കൈമാറിയത്.

തൃക്കേപ്പറ്റയിലെ തറവാട്ടുവീട്ടിലെത്തിയായിരുന്നു മന്ത്രി നിയമന ഉത്തരവ് നല്‍കിയത്. നാല്‍പത്തഞ്ച് ദിവസത്തിനുളില്‍ സര്‍വ്വകലാശാല അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുവാനാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. നിലവില്‍ ഷീന യൂണിവേഴ്‌സിറ്റിയില്‍ അതേ തസ്തികയില്‍ കരാര്‍ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്.

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാര്‍ വീമൃത്യു വരിച്ചത്.

Top