വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം അഭ്യര്‍ഥിച്ച്;രാജ്നാഥ് സിങ്

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് പരമാവധി സഹായം നല്‍കാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈനിക വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് മറ്റുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണംമൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനു വേണ്ടി സൈനികരുടെ ഭൗതികശരീരത്തില്‍ അന്തിമോപചാരമര്‍പ്പിച്ചു. കശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ്ങിനും മറ്റു സിആര്‍പിഎഫ് സൈനികര്‍ക്കുമൊപ്പം ശവമഞ്ചം തോളിലേറ്റി അദ്ദേഹം സൈനിക ക്യാമ്പിലെ നടപടികളില്‍ പങ്കാളിയായി.

തുടര്‍ന്ന്, ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജവാന്മാരെ ശ്രീനഗറിലെ ആര്‍മി ബേസ് ക്യാമ്പില്‍ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത് .

Top