പുല്‍വാമ ആക്രമണം പ്രാദേശിക വിഷയം; കശ്മീരി യുവാവാണ് ആക്രമണം നടത്തിയതെന്നും ഇമ്രാന്‍ ഖാന്‍

വാഷിങ്ടണ്‍: പുല്‍വാമ ആക്രമണം പ്രാദേശിക വിഷയമാണെന്നും കശ്മീരി യുവാവാണ് ആക്രമണം നടത്തിയതെന്നും പാക്കിസ്ഥാന്‍ പ്രാധനമന്ത്രി ഇമ്രാന്‍ഖാന്റെ വിവാദ പരാമര്‍ശം. ഇന്ത്യയിലും ജെയ്‌ഷെ-ഇ-മുഹമ്മദ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയാണ് ഇമ്രാഖാന്റെ വിവാദ പരാമര്‍ശം.

ഇന്ത്യന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ മൂലം തീവ്രവാദത്തിലേക്ക്‌ തിരിഞ്ഞ കശ്മീരി യുവാവാണ് ആക്രമണം നടത്തിയത്. എന്നാല്‍ പാക്കിസ്ഥാനു നേരെയാണ് ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തലുകള്‍ ഉണ്ടായത് എന്നാല്‍ പാക്കിസ്ഥാന്‌ ഇതില്‍ പങ്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

40 സിആര്‍പിഎഫ് ജവാന്‍മാരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം വൈകാതെ ജെയ്‌ഷെ-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു. എന്നാല്‍ ആക്രമണം ഇന്ത്യയുടെ പ്രാദേശിക വിഷയമാണെന്നും ഇതില്‍ പാക്കിസ്ഥാന് പങ്കില്ലെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് അമേരിക്കയില്‍ ഇമ്രാന്‍ ഖാന്‍ നടത്തിയത്.

Top