ധീരരെ അഭിനന്ദിക്കുന്നു; പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിച്ച് എ.കെ ആന്റണി

AK-Antony

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ച് മുന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി.

എത്ര അനുഭവിച്ചാലും പാക്കിസ്ഥാന്‍ പാഠം പഠിക്കാത്ത രാജ്യമാണെന്നും പാക്കിസ്ഥാന്‍ സ്വന്തം മണ്ണില്‍ നിന്നും ഭീകരരെ അയക്കുന്നത് അവസാനിപ്പിക്കണമെന്നും ഈ തിരിച്ചടി പാഠമായിട്ട് എടുക്കണമെന്നും എ.കെ ആന്റണി പറഞ്ഞു.

വ്യോമസേനയിലെ ധീരരെ അഭിനന്ദിക്കുന്നു. അവരെ സല്യൂട്ട് ചെയ്യുന്നു. അഭിനന്ദനം സൈന്യത്തിനാണ്. വ്യോമസേനയുടെ നീക്കത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല, അദ്ദേഹം വ്യക്തമക്കി.

Top