Pulwama one person killed

murder

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ അജ്ഞാതന്റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ബഷീര്‍ അമ്മദ് ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി പുല്‍വാമയിലെ ഖാസ്ബയാറിലായിരുന്നു സംഭവം. അജ്ഞാതനായ അക്രമി ബഷീറിന്റെ വീട്ടില്‍ അതിക്രമിച്ചുകയറി വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ ബഷീറിന്റെ ബന്ധുവിനും വെടിയേറ്റിരുന്നു.

ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബഷീറിനെ രക്ഷിക്കാനായില്ല. ആക്രമണത്തിനു ശേഷം അക്രമി രക്ഷപെട്ടു.

Top