പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടല്‍ ; സൈന്യം ഒരു ഭീകരനെകൂടി വധിച്ചു

army

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെക്കൂടി വധിച്ചു. പുല്‍വാമയിലെ പന്‍സാമിലാണ് ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടുന്നത്.

പുലര്‍ച്ചെ 2.10നാണ് ആക്രമണം ഉണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം റെയ്ഡ് നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസവും ഷോപിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

Top