പുല്‍വാമ ഭീകരാക്രമണം; കേസ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എയ്ക്ക് കൈമാറി

ശ്രീനഗര്‍:പുല്‍വാമ ഭീകരാക്രമണക്കേസില്‍ അന്വേഷണം എന്‍.ഐ.എക്ക് കൈമാറി. കേസ് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള ആഭ്യന്തരമന്ത്രാലത്തിന്റെ ഉത്തരവ് ഇന്നലെ വൈകീട്ടോടെയാണ് എന്‍.ഐ.എ ആസ്ഥാനത്ത് ലഭിച്ചത്.

സ്ഥോടനം നടന്ന ഫെബ്രുവരി 14 മുതല്‍ എന്‍.ഐ.എ, സി.എഫ്.എസ്.എല്‍ സംഘം ശ്രീനഗറില്‍ തുടരുന്നുണ്ട്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ 10 അംഗ എന്‍.ഐ.എ സംഘം ജമ്മുകശ്മീരില്‍ എത്തിയിരുന്നു. ഫോറന്‍സിക് വിഭാഗമടക്കം സര്‍വ്വം സജ്ജമായാണ് എന്‍.ഐ.എ സംഘം എത്തിയിരുന്നത്. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

Top