അവരെ എവിടെ ഒളിപ്പിച്ചാലും ആക്രമിക്കും: നരേന്ദ്ര മോദി

യാവത്മാല്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ യാവത്മാലില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു’ മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ലെന്നും. ക്രൂരമായ അക്രമണം നടത്തിയ തീവ്രവാദി സംഘടനകള്‍ എങ്ങനെ എവിടെ ഒളിച്ചാലും വെറുതെ വിടില്ലെന്നും, അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കുമെന്നും ‘ പ്രധാനമന്ത്രി പറഞ്ഞു.

ആക്രമണം നടത്തിയവര്‍ക്കെതിരെ തിരിച്ചടിക്കാന്‍ സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. പുല്‍വാമയില്‍ ആക്രമണം നടത്തിയവരുടെ വിധി ഇന്ത്യന്‍ സൈന്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. തന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ തൃപ്തരാണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. പുല്‍വാമയിലെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്ഥാന്‍ പാപ്പരത്വത്തിലാണെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top