പുല്‍വാമ ആക്രമണം; ഭീകരരെ സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തില്‍ സുപ്രധാന പങ്കുവഹിച്ചുവെന്ന് കരുതുന്നയാളെ ദേശീയ അന്വേഷണ ഏജന്‍സി ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ജമ്മു കശ്മീര്‍ സ്വദേശിയായ ബിലാല്‍ അഹമ്മദ് കുച്ചേയ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് നടക്കുന്ന ഏഴാമത്തെ അറസ്റ്റാണിത്. 2019 ഫെബ്രുവരി 14ന് നടന്ന ആക്രമണത്തില്‍ തീവ്രവാദികള്‍ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയത് ബിലാലാണെന്ന് എന്‍ഐഎ വ്യക്തമാക്കി. ആക്രമണം നടത്തിയ തീവ്രവാദികള്‍ക്ക് ഇയാള്താമസിക്കാന്‍ സ്വന്തം വീട് നല്‍കുകയും താമസസൗകര്യം ഒരുക്കുകയും ചെയ്തതായി എന്‍ഐഎ വ്യക്തമാക്കി.

ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികള്‍ക്കായി ബിലാല്‍ മൊബൈല്‍ ഫോണ്‍ നല്‍കിയിരുന്നു. ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പാകിസ്താനിലുള്ള ജെയ്‌ഷേ മുഹമ്മദ് നേതാക്കളുമായി തീവ്രവാദികള്‍ ആശയ വിനിമയം നടത്തിയത്.

Top