ഭീകരാക്രമണം:കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി

ശ്രീനഗര്‍: പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി. ഝാര്‍ഖണ്ഡില്‍ നിന്നുള്ള സിആര്‍പിഎഫ് ജവാന്‍ വിജയ് സോരംഗിന്റെ കുടുംബത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും പ്രഖ്യാപിച്ചത്.

രക്തസാക്ഷികള്‍ ഒരിക്കലും മരിക്കുന്നില്ല. സ്വര്‍ഗത്തിലും അവര്‍ വീരസ്വര്‍ഗം പ്രാപിക്കുന്നുവെന്നായിരുന്നു ജവാന് അനുശോചനം അര്‍പ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വാക്കുകള്‍.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 44 സി ആര്‍ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സി ആര്‍ പി എഫ് വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ആദില്‍ അഹമ്മദ് ദര്‍ എന്ന ഭീകരവാദി ഇടിച്ചുകയറ്റുകയായിരുന്നു.

Top