പുല്‍വാമ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യ; അഭിവാദ്യം അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിക്ക് വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി.

ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പൈലറ്റുമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചത്. സല്യൂട്ട് ഐഎഎഫ് പൈലറ്റ്സ് എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഏത് തീരുമാനത്തിനും സൈനിക നടപടിക്കും ഒപ്പം നില്‍ക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിന് പിന്നാലെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ നേതാക്കളും വ്യോമസേനക്ക് അഭിവാദ്യമര്‍പ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 3.30നാണ് വ്യോമസേന ആക്രമണം നടത്തിയത്. ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ തകര്‍ന്നത് മൂന്ന് ജയ്ഷെ ഇ മുഹമ്മദ് കണ്‍ട്രോള്‍റൂമുകളാണ്. നിരവധി പാക്കിസ്ഥാന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

ബാലാകോട്ടില്‍ തകര്‍ന്നത് ജയ്ഷെ മുഹമ്മദിന്റെ പ്രധാന താവളമാണ്. മിറേജ് 2000 എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 1,000 കിലോ ബോംബുകളാണ് ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ക്കാന്‍ ഇന്ത്യ ഉപയോഗിച്ചത്. ഇരുന്നൂറിനും മുന്നൂറിനും ഇടയില്‍ ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നണ് പ്രാധമിക റിപ്പോര്‍ട്ട്. ജയ്ഷെയുടെ ഏറ്റവും വലിയ ഭീകരപരിശീലനകേന്ദ്രമാണിത്.

Top