പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

കൊച്ചി: പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവ കോടതിയില്‍ വച്ചാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയെ കണ്ടതിനു ശേഷം മകന്‍ പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ മകനു ഭീഷണിയുണ്ടെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പള്‍സര്‍ സുനി അയച്ച കത്ത് പുറത്തുവിട്ടത്. സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ക്ക് ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്നും ശോഭന മാധ്യമങ്ങളോട് പറഞ്ഞു.

 

Top