നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനിയുടെ അമ്മ കാലടി കോടതിയില്‍ രഹസ്യമൊഴി നല്‍കി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നല്‍കി.

കാലടി കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തനിക്കറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞെന്ന് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തേ, പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍ 50000 രൂപ നിക്ഷേപിച്ചുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ദിലീപിന്റെ ബിഎംഡബ്ല്യൂ കാറില്‍ വെച്ച് 10000 രൂപ സുനിക്ക് കൈമാറിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ക്കൊന്നും ദിലീപ് തൃപ്തികരമായ മറുപടി നല്‍കിയിട്ടില്ല. അതിനിടെയാണ് സുനിയുടെ അമ്മയുടെ യൂണിയന്‍ ബാങ്ക് അക്കൗണ്ടില്‍ 50000 രൂപ നിക്ഷേപിച്ചത് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്.

Top