നടി ആക്രമിക്കപ്പെട്ട കേസ്; സുനിയുടെ മുന്‍ അഭിഭാഷകന്റെ കാര്‍ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

ആലുവ പോലീസ് ക്ലബില്‍ രാജു ജോസഫിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

കേസില്‍ മൂന്നാംതവണയാണ് രാജു ജോസഫിനെ ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാളില്‍ നിന്നും ലഭിച്ച മെമ്മറി കാര്‍ഡ് പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Top