നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിയായ പൾസർ സുനിയെ ഇന്ന് കോടതിയിൽ നേരിട്ട് ഹാജരാക്കും. എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയിലാണ് ഹാജരാക്കുക. കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ വിചാരണാ ദിവസങ്ങളിൽ കോടതിയിൽ നേരിട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. വിചാരണ നടപടികൾക്കായി തന്നെ വീഡിയോകോൺഫറൻസിംങ് വഴി ഹാജരാക്കുന്നത് ചോദ്യം ചെയ്ത പൾസർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. സാക്ഷി വിസ്താര വേളയിൽ സുനിൽകുമാറിന്റെ നേരിട്ടുള്ള സാന്നിധ്യം കോടതിയിൽഉറപ്പാക്കണമെന്ന് പ്രോസിക്യൂഷനോട് കോടതിനിർദേശിച്ചു

ഇന്നലെ, കേസിൽ ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത തെളിയിക്കാനായി മഞ്ജു വാര്യരെ കേസിൽ വീണ്ടും വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന്റെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർ വിസ്താരത്തിനായി മഞ്ജു വാര്യർ ഇന്നലെയും കോടതിയിൽ ഹാജരായി. പ്രതി ഭാഗത്തിന്റെ ക്രോസ് വിസ്ഥാരമാണ് ഇനി നടക്കുക. നടിയെ ആക്രമിക്കാൻ ദിലീപും സഹോദരൻ അനൂപും ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തുന്നതിന്റെ ശബ്ദരേഖകൾ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ഈ ശബ്ദ രേഖകൾ ദിലീപിന്റെത് തന്നെയാണോ എന്ന് ഉറപ്പാക്കുന്നതിന് കുടി വേണ്ടിയാണ് വിസ്താരം. കേസിൽ പതിനൊന്നാം സാക്ഷിയാണ് മഞ്ജു വാര്യർ.

Top