നടിയെ ആക്രമിച്ച കേസ് ; പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ഇന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

സുനിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നതിനാലാണ് നടപടി. 2011-ല്‍ നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ റിമാന്‍ഡ് കാലാവധിയും പൂര്‍ത്തിയായി.

ഈ കേസില്‍ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയിലും സുനിയെ ഹാജരാക്കും.

കേസില്‍ പള്‍സര്‍ സുനിയുടെ രഹസ്യമൊഴി വീണ്ടും രേഖപ്പെടുത്താന്‍ പ്രതിഭാഗം കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കിയേക്കും.

നടിയെ അക്രമിച്ച കേസിലെ മാഡം സിനിമ നടിയാണെന്നും ഇക്കാര്യം ഇന്ന് വെളിപ്പെടുത്തുമെന്നും പള്‍സര്‍ സുനി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Top