മലക്കം മറിഞ്ഞ് പള്‍സര്‍ സുനി ; മാഡത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തല്‍

suni

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ‘മാഡത്തിന് ‘ പങ്കില്ലെന്ന് പള്‍സര്‍ സുനി. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ലന്നും കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ടെന്നും സുനി പറഞ്ഞു.

ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്നംകുളം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുനി ഇക്കാര്യം പറഞ്ഞത്.

കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് സുനി നേരത്തെ പലവട്ടം വ്യക്തമാക്കിയിരുന്നു.

കേസില്‍ ഇനിയും വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും സുനി അറിയിച്ചിരുന്നു. ഈ നിലപാടില്‍ നിന്നാണ് ഇപ്പോള്‍ മലക്കം മറിഞ്ഞത്.

മാഡം സിനിമാ രംഗത്തു നിന്നുതന്നെയുള്ളയാളാണ്, അക്കാര്യം വി.ഐ.പി തന്നെ പറയട്ടെ. 16ാം തിയതിക്കുള്ളില്‍ മാഡം ആരാണെന്ന് വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമപ്രവര്‍ത്തകരോട് പേര് വെളിപ്പെടുത്തുന്നുവെന്നും സുനി പറഞ്ഞിരുന്നു.

Top