PULSAR-Dual silencer

ഫുള്‍ ഫെയറിംഗ് ബോഡിയുള്ള ബജാജ് പള്‍സര്‍ ആര്‍എസ് 200 ആണിവിടെ പരിവര്‍ത്തനത്തിന് വിധേയമായിരിക്കുന്നത്.എക്‌സോസ്റ്റ് സിസ്റ്റത്തില്‍ നടത്തിയിട്ടുള്ള പരിഷ്‌ക്കാരമാണ് വളരെ ശ്രദ്ധേയമായിട്ടുള്ളത്.

പതിവ് വണ്‍സൈഡ് എക്‌സോസ്റ്റില്‍ നിന്നുമാറി സീറ്റിന് ഇരുവശങ്ങളിലായി രണ്ട് എക്‌സോസ്റ്റുകളാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് പെര്‍ഫോമന്‍സ് റേസിംഗ് എക്‌സോസ്റ്റാണ് ഈ മോഡിഫിക്കേഷനു പിന്നില്‍.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം എന്നിവയാല്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള സ്റ്റോക്ക് എക്‌സോസ്റ്റാണ് ബൈക്കിന് നല്‍കിയിരിക്കുന്നത്.എന്‍ജിനില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാല്‍ പുതിയ എക്‌സോസ്റ്റ് സിസ്റ്റം വഴി ബൈക്കിന് എത്രത്തോളം മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാനാകുമെന്നതും അവ്യക്തമാണ്.

സ്റ്റെയിന്‍ലെസ് സ്റ്റീല്‍, അലുമിനിയം മിക്‌സായതിനാല്‍ വ്യത്യാസമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ.

മാര്‍ക്ക് പെര്‍ഫോമന്‍സ് റേസിംഗ് എക്‌സോസ്റ്റ് ബന്ധപ്പെടുകയാണെങ്കില്‍ ഇത്തരത്തിലൊരു പുത്തന്‍ എക്‌സോസ്റ്റ് സിസ്റ്റം ഏതൊരു ബൈക്കിനും ഘടിപ്പിക്കാവുന്നതാണ്.

മൊത്തത്തിലുള്ള എക്‌സോസ്റ്റ് സിസ്റ്റത്തിന് 10,000രൂപയാണ് ഈടാക്കുന്നത്. മാത്രമല്ല ഒരു വര്‍ഷത്തേക്കുള്ള വാരണ്ടിയും അനുവദിച്ചിട്ടുണ്ട്.

Top