പുലിറ്റ്സർ പുരസ്കാരം ലഭിച്ച ഫോട്ടോഗ്രാഫർ മാക്സ് ഡിസ്ഫോർ അന്തരിച്ചു

max-desfor

മേരിലാന്‍ഡ്: പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ ഫോട്ടോഗ്രാഫര്‍ മാക്‌സ് ഡെസ്‌ഫോര്‍ അന്തരിച്ചു. മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിങ്ങിലെ സ്വവസതിയിലായിരുന്നു അന്ത്യം. എപി ഫോട്ടോഗ്രാഫറായ ഡെസ്‌ഫോര്‍ 104-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.

ഡെസ്‌ഫോര്‍ എടുത്ത മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും ചിത്രങ്ങളാണ് ഇദ്ദേഹത്തെ ഇന്ത്യക്കാര്‍ക്കിടയില്‍ പരിചിതനാക്കിയത്. 1946 ജൂലൈ ആറിന് മുബൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ മഹാത്മാഗാന്ധിയും നെഹ്‌റുവും തമ്മില്‍ പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന രംഗം ചിത്രത്തിലൂടെ ഇദ്ദേഹം അവിസ്മരണീയമാക്കിയിരുന്നു.

image

ഡെസ്‌ഫോറിന്റെ കൊറിയന്‍ യുദ്ധ ചിത്രമാണ് അദ്ദേഹത്തിന് പുലിറ്റ്‌സര്‍ നേടിക്കൊടുത്തത്. ഹിരോഷിമ ദൗത്യം കഴിഞ്ഞ് അമേരിക്കയുടെ മരിയാന ദ്വീപുകളില്‍ ലാന്‍ഡ് ചെയ്യുന്ന ‘ഇനോള ഗേ’ വിമാനത്തിന്റെ ചിത്രവും ഡെസ്‌ഫോറിന്റെ ക്യാമറയിലൂടെയാണ് പ്രശസ്തമായത്.

image1

കൊറിയന്‍ യുദ്ധകാലത്ത് മഞ്ഞിനുള്ളില്‍ മരിച്ചു കിടക്കുന്ന കൊറിയക്കാരന്റെ കൈകളും മൂക്കും മാത്രം പുറത്ത് കാണുന്ന ചിത്രം യുദ്ധത്തിന്റെ ദുരിതവും നിസ്സഹായതയും പകര്‍ത്തിയിരുന്നു.

Top