ചൈനീസ് തടങ്കലില്‍ പാളയങ്ങള്‍ തുറന്നുകാട്ടിയ ഇന്ത്യന്‍ വംശജ മേഘാരാജഗോപാലിന് പുലിറ്റ്‌സര്‍

ന്യൂയോര്‍ക്ക്: മാധ്യമരംഗത്തെ ഏറ്റവും മികച്ച പുരസ്‌കാരമായി കണക്കാക്കപ്പെടുന്ന പുലിറ്റ്‌സര്‍ പുരസ്‌കാരം നേടി ഇന്ത്യന്‍ വംശജ മേഘാരാജഗോപാല്‍. ലോകരാജ്യങ്ങളുടെ കണ്ണില്‍പ്പെടാതെ, ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ആയിരക്കണക്കിന് ഉയ്ഗൂര്‍ മുസ്ലിങ്ങളെ തടവില്‍ പാര്‍പ്പിക്കാന്‍ ചൈന രഹസ്യമായി നിര്‍മ്മിച്ച തടങ്കല്‍പ്പാളയങ്ങളും അവിടെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ലോക ജനതയ്ക്ക് മുന്നില്‍ തുറന്നുകാട്ടിയ മാധ്യമപ്രവര്‍ത്തകയാണ് മേഘ രാജഗോപാല്‍.

ബസ് ഫീഡ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകയാണ് മേഘ. മേഘയുടെ ഷിന്‍ജിയാങ് പരമ്പരയാണ് രാജ്യാന്തര റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം നേടിയത്. ലോക്കല്‍ റിപ്പോര്‍ട്ടിംഗിനുള്ള പുരസ്‌കാരം ഇന്ത്യന്‍ വംശജയായ നീല്‍ ബേദിയും കാത്‌ലീന്‍ മക്‌ഗ്രോറിയും പങ്കിട്ടു. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈനായാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Top