കേരളത്തിലെ തീയേറ്ററുകള്‍ കീഴടക്കിയ പുലിമുരുകന്‍ കണാന്‍ ബ്രട്ടനിലും വന്‍ തിരക്ക്. ബ്രിട്ടനില്‍ ഇന്നലെയാണ് പുലിമുരുകന്‍ റിലീസ് ചെയ്തത്.
ചിത്രം തീയേറ്ററുകളില്‍ ഹൗസ്ഫുള്‍ ആയന്നാണ് പുതിയ റിപ്പോര്‍ട്ട്.
ബ്രിട്ടനിലെ വിവിധ നഗരങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം കാണാന്‍ മലയാളികള്‍ ഒഴുകിയെത്തി. മൂന്നാഴ്ചകൊണ്ട് അറുപത് കോടിയിലേറെ വാരിക്കൂട്ടിയ മുരുകന്‍ ബ്രിട്ടനില്‍നിന്നും കോടികള്‍ കൊയ്യുമെന്ന് ഇതൊടെ ഉറപ്പായി.
ഈയാഴ്ച മുഴുവന്‍ സ്‌കൂള്‍ അവധിയായത് മലയാളികള്‍ക്ക് കുടുംബസമേതം തീയേറ്ററുകളില്‍ എത്താന്‍ സൗകര്യമായി. ലണ്ടനിലെ (ഈസ്റ്റ്ഹാം), മാഞ്ചസ്റ്റര്‍, ബര്‍മിംങ്ങാം, കവന്‍ട്രി എന്നിവിടങ്ങളിലാണ് ഇന്നലെ മുതല്‍ ചിത്രത്തിന്റെ അഡ്വാന്‍സ് സ്‌ക്രീനിങ് ആരംഭിച്ചത്.
ബ്രിട്ടനിലെ മറ്റു നൂറോളം തീയേറ്ററുകളിലും 12 യൂറോപ്യന്‍ രാജ്യങ്ങളിലും നവംബര്‍ നാലു മുതലാണ് പ്രദര്‍ശനം. ലണ്ടന്‍ ആസ്ഥാനമായുള്ള പി.ജെ. എന്റര്‍ടൈന്‍മെന്റ്‌സ് ആണ് യൂറോപ്പില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.


