PULIMURUKAN FILM SONG

മാസ് സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുലിമുരുകനിലെ മെലഡി ഗാനം ആരാധകഹൃദയങ്ങളെ കീഴടക്കുന്നു. ഗോപീ സുന്ദര്‍ ഈണമിട്ട് കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേര്‍ന്നു പാടിയ പാട്ട് ഇതിനോടകം തന്നെ ലക്ഷങ്ങളാണ് യുട്യൂബില്‍ കണ്ടത്.

തന്റെ സംഗീതത്തില്‍ കെ.എസ്.ചിത്രയും യേശുദാസും ചേര്‍ന്നു പാടുന്ന മെലഡി ജീവിതത്തിലെ വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നുവെന്നും അതാണിപ്പോള്‍ യാഥാര്‍ഥ്യമായതെന്നും ഗോപീ സുന്ദര്‍ പ്രതികരിച്ചു.

മനോഹരമായ വിഷ്വലുകള്‍ക്കൊപ്പം എത്തിയിരിക്കുന്ന ഗാനം സംഗീത പ്രേമികള്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കും ഒരു പോലെ ആവേശമായി.

ഒരു തീം സോങും രണ്ടു മെലഡികളുമാണ് പുലിമുരുകന്‍ സിനിമയിലുള്ള പാട്ടുകള്‍. രണ്ടാമത്തെ മെലഡി വാണി ജയറാമാണ് ആലപിച്ചിരിക്കുന്നത്.

പുലിമുരുകന്റെ ട്രെയിലര്‍ വന്‍ റെക്കോഡിട്ടാണ് യുട്യൂബില്‍ മുന്നേറുന്നത്. ട്രെയിലറിലെ സംഗീതവും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

https://youtu.be/OKhnYRq8xjw

Top