pulimurukan againest kadamban

പുലിമുരുകന്‍ വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത് മികച്ച നേട്ടം കൊയ്യുമ്പോള്‍ ഏറ്റുമുട്ടാന്‍ തമിഴില്‍ നിന്ന് കടമ്പന്‍ എത്തുന്നു.

പുലിയൂരില്‍ വന്യമൃഗങ്ങളോട് പടവെട്ടി ജീവിക്കുന്ന പുലിമുരുകനെപ്പോലെ തമിഴില്‍ നിന്നും അത്തരമൊരു കഥാപാത്രവുമായാണ് കടമ്പന്റെ വരവ്.

ആര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കാട്ടില്‍ ജീവിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.

സിനിമയുടെ ടീസറും പോസ്റ്ററും ഇന്നലെ പുറത്തിറക്കിയിരുന്നു. ടീസര്‍ പുറത്തിറങ്ങി 15 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ 329588 പേരാണ് ടീസര്‍ കണ്ടത്.

പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്.

രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിക്‌സ്പാക്കിലാണ് ആര്യ എത്തുന്നത്.

ചിത്രത്തിന്റെ ക്ലൈമാക്‌സ് 50 ആനകളെ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്‌സ് ചിത്രീകരണത്തിന് വേണ്ടി 5 കോടി രൂപ ചെലവഴിച്ചെന്നാണ്
റിപ്പോര്‍ട്ട് .

300 ആനകളില്‍ നിന്നാണ് 50 ആനകളെ തിരഞ്ഞെടുത്തത്. ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക.

തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top