മലയാള സിനിമയ്ക്ക് അഭിമാന നിമിഷം ; ‘പുലിമുരുകൻ’ ഓസ്‌കാര്‍ പട്ടികയിൽ

ലയാള സിനിമയ്ക്ക് അഭിമാനമായി ബോക്സ് ഓഫീസിൽ ഹിറ്റുകൾ നേടിയ സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രം ‘പുലിമുരുകൻ’ ഓസ്‌കാര്‍ പട്ടികയിൽ.

പുലിമുരുകനിലെ രണ്ടു പാട്ടുകളാണ് ഓസ്‌കാര്‍ അവാർഡ് പട്ടികയിൽ സ്ഥാനം നേടിയത്.

ചിത്രത്തിലെ സംഗീതസംവിധായകൻ ഗോപി സുന്ദറിനും അഭിമാനിക്കാവുന്ന നിമിഷമാണ് ഇത്.

ഇന്ത്യയിൽ നിന്ന് പുലിമുരുകനു മാത്രമാണ് ഓസ്‌കാര്‍ പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞത്.

2017ലെ ഒറിജിനൽ സോങ് വിഭാഗത്തിൽ പരിഗണിക്കുന്ന ലോകമെമ്പാടുമുള്ള 70 സിനിമകളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആൻഡ് സയൻസസ് പുറത്തുവിട്ടത്.

ഗോപി സുന്ദർ ഈണമിട്ട ‘കാടണിയും കാൽച്ചിലമ്പേ’ (യേശുദാസ്, കെ.എസ്.ചിത്ര), ‘മാനത്തേ മാരിക്കുറുമ്പേ’ (എസ്.ജാനകി) എന്നീ രണ്ടു ഗാനങ്ങളാണു പട്ടികയിൽ ഇടം നേടിയത്.

തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23ന് ഓസ്‌കാര്‍ നോമിനേഷൻ പ്രഖ്യാപിക്കും

Top