മുരുകന്റെ പുലിവേട്ട ഇനി 6 ഡിയില്‍.
റ്റുഡിയും ത്രീഡിയും കഴിഞ്ഞാണ് മലയാള സിനിമയ്ക്ക് ആദ്യ 100 കോടി നേടിക്കൊടുത്ത മോഹന്‍ലാലിന്റെ പുലിമുരുകന്‍ 6 ഡി യില്‍ ഇറങ്ങുന്നത്. ചിത്രത്തിന്റെ ഹ്രസ്വരൂപമാണ് 6 ഡിയില്‍ വരുന്നത്.
അടുത്തിടെയാണ് ചിത്രത്തിന്റെ ത്രീഡി പതിപ്പ് പുറത്തിറങ്ങിയത്. സിനിമയില്‍ പുലിയുമായുള്ള സംഘട്ടനരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള 6ഡി ചിത്രം.
6ഡി പതിപ്പില്‍ സിനിമ കാണുകയല്ല, മറിച്ച് അനുഭവിക്കുകയാണ് ചെയ്യുന്നത്, മലയാള സിനിമ 6ഡിയിലെത്തുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവമാകുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറയുന്നു.
രാജ്യത്തെ ആദ്യ 6ഡി ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കൊച്ചിയിലെ ന്യൂക്ലിയസ് മാളിലെ 6ഡി തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. കേരളത്തിലുടനീളം 6ഡി പ്രദര്‍ശിപ്പിക്കാവുന്ന മറ്റ് തിയറ്ററുകളിലും ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.