Pulimurugan box office collection; Mohanlal-reward-5-crore

കൊച്ചി: പുലിമുരുകന്റെ തകര്‍പ്പന്‍ വിജയത്തോടെ നടന്‍ മോഹന്‍ലാല്‍ പ്രതിഫലവും കുത്തനെ വര്‍ദ്ധിപ്പിക്കുന്നു.

അഞ്ച് കോടി രൂപയാക്കി വര്‍ദ്ധിപ്പിക്കാനാണ് ഒരുങ്ങുന്നത്.

നിലവില്‍ ഒരു ചിത്രത്തിലെ അഭിനയത്തിന് മൂന്ന് കോടി മുതല്‍ മൂന്നരക്കോടി രൂപ വരെയും ഇതിന് പുറമെ ഓവര്‍സീസ് റൈറ്റുമാണ് ലാല്‍ വാങ്ങുന്നത്.

കേരളത്തിലെ സിനമാരംഗത്തെ ബഡ്ജറ്റ് പരിമിതി പുലിമുരുകന്‍ തകര്‍ത്ത് തരിപ്പണമാക്കിയ പശ്ചാത്തലത്തിലാണ് പ്രതിഫലവും ഉയര്‍ത്തിയിരിക്കുന്നത്.

മേലില്‍ കൂടുതല്‍ സെലക്ടീവായ ചിത്രങ്ങളില്‍ മാത്രം അഭിനയിച്ചാല്‍ മതിയെന്നാണ് തീരുമാനം.

മകന്‍ പ്രണവ് മോഹന്‍ലാല്‍ സിനിമാരംഗത്ത് സജീവമാകുന്നതോടെ തന്റെ സിനിമകളുടെ എണ്ണവും കുറക്കാനുള്ള ആലോചനയിലാണ് താരം.

മമ്മൂട്ടി ഒരു ചിത്രത്തിന് രണ്ട് കോടിയും ഓവര്‍സീസ് റൈറ്റുമാണ് പരമാവധി വാങ്ങുന്നത്.

Top