തൃശൂരില്‍ നാളെ ചടങ്ങിനു മാത്രമായി പുലിയിറങ്ങുമെന്ന് പുലികളി സംഘങ്ങള്‍

തൃശൂര്‍: തൃശൂരില്‍ നാളെ പുലിയിറങ്ങും. ചടങ്ങിനു മാത്രമായി പുലികളി നടത്തുമെന്ന് പുലികളി സംഘങ്ങള്‍ അറിയിച്ചു. നാളെ വൈകുന്നേരം അഞ്ചിന് സ്വരാജ് ഗ്രൗണ്ടില്‍ 11 പുലികള്‍ ഇറങ്ങും. പുലികളി പ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി എന്നും സംഘം പറഞ്ഞു.

നേരത്തെ, കേരളം പ്രളയക്കെടുതിയിലായതിനെ തുടര്‍ന്ന് തൃശൂരില്‍ നടത്തി വരുന്ന പുലികളി വേണ്ടെന്ന് വെച്ചിരുന്നു. പ്രളയക്കെടുതിയില്‍പ്പെട്ട് സംസ്ഥാനം വിറങ്ങലിച്ചു നില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Top