ഏക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് പൂജാര; പ്രശംസയുമായി വിന്‍ഡീസ് ഇതിഹാസം

സിഡ്‌നി: ഓസിസ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെ പ്രശംസിച്ച് വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ് രംഗത്ത്.ചരിത്ര ദൗത്യത്തില്‍ പ്രതികൂല സാഹചര്യങ്ങളില്‍ അസാധാരണ മികവാണ് പൂജാര കാട്ടിയതെന്നായിരുന്നു വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ വിശേഷണം. ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളുടെ അഭിനന്ദനത്തിന് പൂജാര ട്വിറ്ററില്‍ നന്ദി പറഞ്ഞു.

റിച്ചാര്‍ഡിന്റെ പ്രശംസയ്ക്ക് മറുപടിയുമായി പൂജാരയും രംഗത്തെത്തിയിരുന്നു. ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഇതിഹാസത്തില്‍ നിന്ന് ലഭിച്ച നല്ല വാക്കുകള്‍ക്ക് നന്ദി എന്നായിരുന്നു പൂജാരയുടെ മറുപടി. കഠിനപ്രയത്‌നം തുടരാനും എല്ലാവിധ ആശംസകളും നേരുന്നതായും റിച്ചാര്‍ഡ്‌സ് ഇതിന് മറുപടി നല്‍കി. ഇരുവരുടെയും സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍.

Top