പുജാരയ്ക്കും രഹാനയ്ക്കും സെഞ്ച്വറി ; ഇന്ത്യ 344/3

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും സെഞ്ച്വറി. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍, മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ടെസ്റ്റില്‍ പുജാരയുടെ പതിമൂന്നാം സെഞ്ച്വറിയാണ് നേടിയത്. അര്‍ജുന പുരസ്‌ക്കാരം ശുപാര്‍ശ ചെയ്തതിനു പിന്നാലെയാണ് പുജാര ശതകത്തിലേക്ക് അടിച്ച് കേറിയത്.

ആദ്യ ദിനത്തിന്റെ അവസാനത്തോടെ കരിയറിലെ ഒമ്പതാം ടെസ്റ്റ് ശതകമെന്ന നേട്ടം രഹാനെയും എത്തിപ്പിടിച്ചു. 163 പന്തുകളില്‍ നിന്ന് 12 ബൌണ്ടറികളുടെ സഹായത്തോടെയായിരുന്നു രഹാനെയുടെ ശതകം.

ശതകങ്ങളുടെ നിറവില്‍ ശ്രീലങ്കയ്ക്ക് മേല്‍ ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. പരിക്കില്‍ നിന്ന് മുക്തനായി ടീമില്‍ തിരിച്ചെത്തിയ കെആര്‍ രാഹുലിന്റെ അര്‍ധശതകവും ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി.

Top