ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റ്‌ ; മൂന്നാം ദിനം ഇന്ത്യയ്ക്ക് കരുത്തായി പൂജാര- കൊഹ്‌ലി സഖ്യം

നോട്ടിംഗ്ഹാം: ട്രെന്‍ഡ്ബ്രിഡ്ജ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കരുത്തായി പൂജാര- കൊഹ്‌ലി സഖ്യം. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ്. പൂജാര 56 റണ്‍സോടെയും കൊഹ്‌ലി 54 റണ്‍സോടെയും ക്രീസില്‍ നില്‍ക്കുന്നത്. ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 362 റണ്‍സായി.

124 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്കായി കൊഹ്‌ലിയും പൂജാരയും കരുതലോടെയാണ് തുടങ്ങിയത്. ഇതോടെ തുടക്കത്തില്‍ റണ്‍നിരക്ക് കുറഞ്ഞു. എന്നാല്‍ ആദ്യ മണിക്കൂര്‍ പിന്നിട്ടതോടെ ഇരുവരും സ്‌കോര്‍ ഉയര്‍ത്തി.

Top