പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സമരപരിപാടികളും നേതൃയോഗങ്ങളും മാറ്റി വച്ച് യുഡിഎഫ്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ യുഡിഎഫ് സമരപരിപാടികളും നേതൃയോഗങ്ങളും മാറ്റിവച്ചു. മാറ്റിവെച്ച പരിപാടികളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു. ആറു ജില്ലകളിലെ നേതൃയോഗങ്ങള്‍ നേരത്തെ നടന്നിരുന്നു. ശേഷിക്കുന്ന 8 ജില്ലകളിലെ നേതൃയോഗങ്ങളാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഹസന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടറിയേറ്റ് വരെ സെപ്റ്റംബര്‍ 4 മുതല്‍ 12 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പദയാത്ര ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് മാറ്റിയത്. സമരപരിപാടികളുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചിരുന്ന ജില്ലാ നേതൃയോഗങ്ങളും മാറ്റി.

Top