പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും

കോട്ടയം: പുതുപ്പള്ളിയിലെ എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി.തോമസിന്റെ പേര് തന്നെയാണ് നിലവില്‍ ആദ്യ പരിഗണനയില്‍ ഉള്ളത്. കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് അംഗം റെജി സഖറിയ, പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വര്‍ഗീസ് എന്നിവരും പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നാളെ ജില്ലാ കമ്മറ്റി ചേര്‍ന്ന ശേഷം കോട്ടയത്താകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

ഇന്നു മുതല്‍ നാലുദിവസം ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ പുതുപ്പള്ളിയില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും. നാളെ പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നതിനാല്‍ സെക്രട്ടറിയറ്റ് യോഗം ഇന്നു തന്നെ തീര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

Top