പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; മത്സരിക്കാന്‍ തയ്യാറെടുത്ത് ആം ആദ്മി പാര്‍ട്ടിയും

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുത്ത് ആം ആദ്മി പാര്‍ട്ടിയും. ആം ആദ്മി പാര്‍ട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാര്‍ത്ഥിയാകുക. മുന്‍പ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ നേരിട്ടെത്തി ട്വന്റി ട്വന്റി യുമായി സഖ്യമുണ്ടാക്കിയെങ്കിലും തൃക്കാക്കരയില്‍ മത്സരിച്ചിരുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയ ശേഷം മാത്രം തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങിയാല്‍ മതിയെന്നായിരുന്നു അന്ന് എ എ പി എടുത്ത തീരുമാനം. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സംസ്ഥാനത്തെ 20000 വാര്‍ഡുകളിലും പാര്‍ട്ടി കമ്മിറ്റികള്‍ രൂപികരിക്കാനുള്ള ശ്രമമാണ് എ എ പി നടത്തുന്നത്.

Top