പുതുപ്പള്ളി ഒരിക്കലും കോണ്‍ഗ്രസിനെ കൈവിടില്ല, യോഗ്യന്‍ ചാണ്ടി ഉമ്മന്‍ തന്നെ; ബെന്നി ബഹന്നാന്‍ എം.പി

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹന്നാന്‍ എം.പി. ചാണ്ടി ഉമ്മന്‍ ആ സ്ഥാനത്തിന് യോഗ്യനാണെന്നും, ജനങ്ങള്‍ക്കിടയിലെ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ആയിരിക്കും ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുന്നത്. പുതുപ്പള്ളി ഒരിക്കലും കോണ്‍ഗ്രസിനെ കൈവിടില്ല. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രം പുതുപ്പള്ളിയായിരുന്നില്ലെന്നും ബെന്നി ബഹന്നാന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മത്സരത്തിനിറങ്ങിയതോടെയാണ് പുതുപ്പള്ളി കോണ്‍ഗ്രസ് ശക്തി കേന്ദ്രമായി മാറുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി സ്വന്തം മണ്ഡലത്തില്‍ ചിലവിട്ടത് വളരെ കുറച്ച് സമയമാണ്. അന്ന് അദ്ദേഹത്തിന് തെരഞ്ഞെടുപ്പിന്റെ ചുമതല ഉണ്ടായിരുന്നു. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞു എന്നത് സാങ്കേതികമാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമായതിനാല്‍ രാഹുല്‍ ഗാന്ധി വന്നേക്കും. അത്ര വലിയ ബന്ധമാണ് രാഹുല്‍ ഗാന്ധിക്ക് ഉമ്മന്‍ചാണ്ടിയുമായി ഉള്ളത്. കെ സുധാകരന്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. എഐസിസിയുടെ അംഗീകാരത്തോടെയാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും ഉമ്മന്‍ചാണ്ടിയുടെ കുടുംബം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നല്ല സുധാകരന്റെ പ്രസ്താവനയെന്നും ബെന്നി ബഹന്നാന്‍.

Top