പുതുപ്പള്ളി തെരഞ്ഞെടുപ്പ്; ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. വിതരണത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് വകുപ്പ് ഇലക്ഷന്‍ കമ്മീഷന് കത്ത് നല്‍കി. കിറ്റിന് അര്‍ഹരായ മഞ്ഞ കാര്‍ഡുകാര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ റേഷന്‍ കടകളില്‍ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ മില്‍മയില്‍ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങള്‍ ആദ്യ ദിവസം കിറ്റില്‍ ഉണ്ടായിരുന്നില്ല. കിറ്റില്‍ ഇല്ലാത്തത്. 6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 14 ഇനങ്ങളാണ് ഇതിലുണ്ടാകുക.

അതേസമയം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയില്‍. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലയിലും മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്തിയില്ല. ആളുകള്‍ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്. അതേസമയം, കിറ്റ് വിതരണo ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചു. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രണ് കിറ്റ് വിതരണം തുടങ്ങിയത്. ഉച്ചയ്ക്ക് ശേഷം പരമാവധി ഇടങ്ങളില്‍ വിതരണം തുടങ്ങും. ഇന്നും നാളെയും തിങ്കളാഴ്ചയുമായി കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി.

Top