സി.ബി.എസ്.ഇ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: കോവിഡ് ഭീതിയും ലോക്ഡൗണും കാരണം മാറ്റിവെച്ച സി.ബി.എസ്.ഇ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍. 12-ാം ക്ലാസ് പരീക്ഷ അഖിലേന്ത്യാ തലത്തിലും നടക്കും.നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ മാത്രമാണ് 10-ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്.

സാമൂഹിക അകലം പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ഹാളിലേക്ക് സുതാര്യമായ കുപ്പികളില്‍ സാനിറ്റൈസര്‍ കൊണ്ടുപോകാം.പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ മാസ്‌ക് ധരിച്ചിരിക്കണം. വിദ്യാര്‍ഥികള്‍ക്ക് കോവിഡ് ഇല്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണം.

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന 12-ാം ക്ലാസ് പരീക്ഷകള്‍:

ജൂലായ് 1 – ഹോം സയന്‍സ്

ജൂലായ് 2 – ഹിന്ദി ഇക്ടീവ്, ഹിന്ദി കോര്‍

ജൂലായ് 3 – ഫിസിക്‌സ്

ജൂലായ് 4 – അക്കൗണ്ടന്‍സി

ജൂലായ് 6 – കെമിസ്ട്രി

ജൂലായ് 7 – ഇന്‍ഫോമാറ്റിക്‌സ് പ്രാക്ടിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫോര്‍മേഷന്‍ ടെക്

ജൂലായ് 9 – ബിസിനസ് സ്റ്റഡീസ്

ജൂലായ് 10 – ബയോ ടെക്‌നോളജി

ജൂലായ് 11 – ജ്യോഗ്രഫി

ജൂലായ് 13 – സോഷ്യോളജി

രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് പരീക്ഷ സമയം.കൂടുതല്‍ വിവരങ്ങള്‍ക്ക് www.cbse.nic.in സന്ദര്‍ശിക്കുക.

Top