പൊതുമാപ്പ് :ദുബായ് എമിറേറ്റില്‍ പതിനായിരം പേരുടെ അപേക്ഷ

ദുബായ്: യു.എ.ഇയിലെ പൊതുമാപ്പ് ഒരാഴ്ച പിന്നിടുമ്പോള്‍ ദുബായ് എമിറേറ്റില്‍ മാത്രം പതിനായിരത്തിലേറെ പേര്‍ അപേക്ഷ നല്‍കി. നൂറ് ലക്ഷം ദിര്‍ഹമിന്റെ പിഴ ഒഴിവാക്കി നല്‍കിയതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എട്ട് ദിവസത്തിനിടെ 10,797 പേരാണ് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തിയത്. ഇവരില്‍ 2,459 പേര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാന്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കി. എന്നാല്‍, 3422 പേര്‍ പുതിയ വിസയിലേക്ക് മാറി യു.എ.ഇയില്‍ തുടരാന്‍ തീരുമാനിച്ചു.

അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിന് പുറമെ, അമര്‍ സെന്ററുകള്‍ വഴി 2809 പേരും പൊതുമാപ്പിന് അപേക്ഷിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പൊതുമാപ്പ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനായി പൊതുമാപ്പ് കേന്ദ്രങ്ങളില്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. താമസ കുടിയേറ്റ വകുപ്പ് അധികൃതര്‍ക്ക് പുറമെ, ദുബായ് പൊലീസ്, സിവില്‍ഡിഫന്‍സ്, ആര്‍.ടി.എ അധികൃതരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top