public works minister-g sudhakaran

sudhakaran

തിരുവനന്തപുരം: മുപ്പത് വര്‍ഷമായി ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന വകുപ്പാണ് പൊതുമരാമത്തെന്ന് മന്ത്രി ജി. സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.

റോഡുകളുടെ അറ്റകുറ്റപ്പണിയ്ക്ക് അനുവദിക്കുന്ന തുകയുടെ 40, 50 ശതമാനം തുക മാത്രമെ വിനിയോഗിക്കപ്പെടുന്നുള്ളൂ.

അഞ്ചു മാസത്തിനുള്ളില്‍ ഒരു എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ഉള്‍പ്പെടെ 17 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. റോഡ് മുറിച്ച് പണി നടത്തുമ്പോള്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് എന്‍ജിനിയര്‍മാര്‍ സ്ഥലത്തുണ്ടായിരിക്കണം.

അറ്റകുറ്റപ്പണിക്ക് മാത്രമായി ഒരു ചീഫ് എന്‍ജിനിയറെ നിയമിക്കും. അറ്റകുറ്റപ്പണിക്കായി 5000 കോടി രൂപ അടിയന്തരമായി ആവശ്യമുണ്ടെന്ന് ധനവകുപ്പിനെ അറിയിച്ചിട്ടുണ്ട്. ജില്ലാ അതിര്‍ത്തി പങ്കിടുന്ന ഇന്റര്‍ ഡിസ്ട്രിക്ട് റോഡുകളുടെ കാര്യം സര്‍ക്കാര്‍ പരിഗണിക്കും.

ജില്ലാ മണ്ഡല തലങ്ങളില്‍ പൊതുമരാമത്ത് സോഷ്യല്‍ ഓഡിറ്റിംഗ് നടപ്പാക്കും. റോഡ്ഫണ്ട് ബോര്‍ഡ് പുന: സംഘടിപ്പിക്കും. ശുദ്ധീകരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് , ജിയോടെക്‌സ്, കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു.

Top