അടുത്ത രണ്ട് മാസം നിര്‍ണായകം, വൈറസിന്റെ അതിജീവന ശേഷി കൂടിയേക്കാം: കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: കൊവിഡ് വ്യാപനത്തില്‍ അടുത്ത രണ്ട് മാസം ജാഗ്രത പാലിച്ചില്ലെങ്കില്‍ സ്ഥിതി മാറുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ സിംഗ്. ഉത്സവ സീസണും ശൈത്യകാലവുമാണ് വരാനിരിക്കുന്നതെന്നും ശൈത്യകാലത്ത് കൊവിഡ് വൈറസിന്റെ അതിജീവന ശേഷി കൂടിയേക്കാം എന്നത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

വരുന്ന ആഴ്ചകളില്‍ ദീപാവലി, നവരാത്രി, ദസ്സറ തുടങ്ങി വിവിധ ആഘോഷങ്ങള്‍ വരാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. വരുന്ന മാസങ്ങളില്‍ പലവിധ ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ കൃത്യമായി കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇടപെടാന്‍ എല്ലാവരും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം കൊവിഡിന്റെ രണ്ടാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക – ഹര്‍ഷവര്‍ധന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Top